കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഗൃഹനാഥന്‍ മരണപ്പെട്ടു

നവംബര്‍ 1ന കാസര്‍ഗോഡ് ബളാലില്‍ വച്ച് കാട്ടുപന്നിയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു.
വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ.യു ജോണ്‍ (60) ആണ് മരിച്ചത്.

ബളാല്‍ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പില്‍ വെച്ച് നവംബര്‍ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ ജോയി കഴിഞ്ഞ ഒന്നരമാസത്തിലധികമായി മംഗലാപുരത്ത് ചികിത്സയില്‍ ആയിരുന്നു. ഭാര്യ :സെലീനാമ്മ മക്കള്‍ :ജോബിന്‍, ജോമിറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News