അങ്കമാലിയില്‍ ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവം; പ്രതിയുടെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടികൂടി

അങ്കമാലിയില്‍ കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തിലെ പ്രതിയുടെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടികൂടി അറസ്റ്റിലായ മുഹമ്മദ് അസ്ലമിന്റെ കാക്കാനാട്ടെ വീട്ടില്‍ നിന്നും 11 ഗ്രാം എംഡി എം എ ആണ് പിടികൂടിയത്.

കഴിഞ്ഞദിവസം ബംഗളൂരില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ കൊച്ചിയിലേക്ക് ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് കാക്കനാട് സ്വദേശി മുഹമ്മദിനെ പൊലിസ് പിടികൂടിയത്. രാവിലെ ആറരയോടെ അങ്കമാലി കെ.എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്ത് എത്തിയപ്പോള്‍ പൊലിസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു.

ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ടീമാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News