മത്സ്യ സമ്പദ യോജനയ്ക്ക് 20,050 കോടി അനുവദിച്ചതായി കേന്ദ്രം; മറുപടി എഎം ആരിഫ് എംപിയുടെ ചോദ്യത്തിന്

മത്സ്യ സമ്പദ യോജനയ്ക്ക് 20,050 കോടി അനുവദിച്ചതായി കേന്ദ്ര സർക്കാർ. എഎം ആരിഫ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ലോക്‌സഭയില്‍ മറുപടി നൽകിയത്.

രാജ്യത്തെ മത്സ്യ-മത്സ്യ സംസ്ക്കരണ മേഖലകളുടെ ഉന്നമനത്തിനായാണ് പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2020-21 മുതൽ 2024-25 വരെ 20,050 കോടിരൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും.

കഴിഞ്ഞ മൂന്നുവർഷക്കാലമായി ഇന്ത്യയിൽ നിന്നുള്ള മത്സ്യ വിഭവങ്ങളുടെ കയറ്റുമതി കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സഭയിൽ സമ്മതിച്ചു. മത്സ്യ സംസ്ക്കരണമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന കാര്യത്തിലും വ്യക്തമായ മറുപടി നൽകാൻ കേന്ദ്രം തയ്യാറായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News