ഐ എസ് എല്ലില്‍ നാനൂറാം കമന്ററി : ഷൈജു ദാമോദരന് ആശംസകള്‍ നേര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി

ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടുമ്പോള്‍ ഐഎസ്എല്ലില്‍ 400 മത്സരങ്ങള്‍ക്ക് കമന്ററി പറഞ്ഞുവെന്ന അസുലഭ നേട്ടം കൈവരിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഷൈജു ദാമോദരന്‍.

ഈ അസുലഭ നിമിഷത്തില്‍ ഷൈജുവിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഷൈജുവിന് ആശംസകള്‍ നേര്‍ന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മലയാളം കമന്ററിയിലെ മിന്നും താരമാണ് ഷൈജു ദാമോദരന്‍. സ്‌പോര്‍ട്‌സ് ജര്‍ണലിസ്റ്റില്‍ നിന്ന് മികച്ച കമന്റേറ്റര്‍ പദവിയിലേക്ക് കൂടുമാറിയ ഷൈജുവിന് ധാരാളം ആരാധകര്‍ ഇന്നുണ്ട്.

ഐഎസ്എല്ലില്‍ ഒരു ഭാഷയിലെയും കമന്റേറ്റര്‍മാര്‍ക്ക് കൈവരിക്കാന്‍ അകാത്ത നേട്ടമാണ് മലയാളം വിവരണത്തിലൂടെ ഷൈജു കരസ്ഥമാക്കിയത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിലെ എഫ്‌സിയും ഏറ്റുമുട്ടുമ്പോള്‍ ഐഎസ്എല്ലില്‍ 400 മത്സരങ്ങള്‍ക്ക് കമന്ററി പറഞ്ഞുവെന്ന അസുലഭ നേട്ടം ഷൈജുവിന് സ്വന്തമാകും. ഷൈജുവിനും ഒപ്പം വിജയവഴിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിനും എല്ലാവിധ ആശംസകളും നേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News