പി ടി തോമസ് എം എല്‍ എയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു

പി ടി തോമസ് എം എല്‍ എയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു.

‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാന്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനും പര്‍ലിമെന്റേറിയനുമായിരുന്നു അദ്ദേഹം’ എന്ന് മന്ത്രി പറഞ്ഞു.

പി ടി തോമസിന്റെ അകാല വേര്‍പാടില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

‘നിയമസഭ അംഗം എന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു പാര്‍ലമെന്റെറിയന്‍ ആയിരുന്നു പി ടി തോമസ്. വിദ്യാര്‍ത്ഥി സംഘടന നേതാവായിരുന്ന കാലംമുതല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ആയി ഇടപെട്ടിരുന്ന ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന്’ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പി.ടി തോമസിന്റെ നിര്യാണത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. കേരളരാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന പി.ടി.തോമസ് എം.എല്‍.എയുടെ വിയോഗം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും പൊതുമണ്ഡലത്തിനും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍.

‘പാര്‍ലമെന്ററി രംഗത്ത് ഏത് വിഷയവും കൈകാര്യം ചെയ്യുന്നതിനും ബോധ്യപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. കക്ഷി രാഷ്ടീയത്തിനധീതമായി എല്ലാ രംഗത്തുള്ളവരുമായി സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു പി.ടി. ഞാനുമായി എന്നും വലിയ സൗഹൃദം സൂക്ഷിക്കാന്‍ പി.ടി ശ്രമിച്ചിരുന്നു. തന്റെ നിലപാടുകള്‍ എവിടെയും സധൈര്യം പ്രകടിപ്പിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളായിരുന്നു അദ്ദേഹം. പി.ടി തോമസിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രസ്ഥാനത്തിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് മന്ത്രി അറിയിച്ചു’

പി.ടി തോമസിന്റെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി.

‘പിടി തോമസിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകള്‍ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും’ മന്ത്രി അനുസ്മരിച്ചു.

തൃക്കാക്കര എം എല്‍ എ ശ്രീ. പി. ടി തോമസിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ശ്രീ അരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു.

“ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനായും പാര്‍ലമെന്റേറിയനായും വലിയ ‍ ജനപ്രീതി നേടിയ വ്യക്തിയായിരുന്നു ശ്രീ. പി. ടി തോമസ്. പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി ശ്രീ തോമസിന്റെ ‍ നിലപാട് എന്നും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജകമണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു.”, ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തൃക്കാക്കര എം.എൽ.എ യും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പി.ടി തോമസിന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു.

പാർലമെന്റിലും നിയമസഭയിലും ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വമാണ് പി.ടി തോമസിന്റേത്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തുന്നവരാണെങ്കിലും വ്യക്തിപരമായ അടുപ്പം അദ്ദേഹവുമായി ഉണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിനും മലയാളി സമൂഹത്തിനുമൊന്നാകെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചിച്ചു.

ഇടുക്കിയുടെ കാര്‍ഷിക മണ്ണില്‍ നിന്ന് കേരള രാഷ്ട്രീയത്തില്‍ വളര്‍ന്നു പന്തലിച്ച നേതാവായിരുന്നു പി.ടി. പ്രതിസന്ധികളിലും വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കാത്ത അദ്ദേഹം ലോക്‌സഭയില്‍ ഇടുക്കിയെ പ്രതിനിധീകരിച്ച് നിരവധി വിഷയങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിച്ചു. ഇടുക്കി എംപി ആയിരുന്നപ്പോള്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

പ്രഗത്ഭനായ രാഷ്ട്രീയ നേതാവിനെയാണ് പി.ടി. തോമസിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തൃക്കാക്കര എം എല്‍ എ ശ്രീ. പി. ടി തോമസിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ശ്രീ അരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു.

“ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനായും പാര്‍ലമെന്റേറിയനായും വലിയ ‍ ജനപ്രീതി നേടിയ വ്യക്തിയായിരുന്നു ശ്രീ. പി. ടി തോമസ്. പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി ശ്രീ തോമസിന്റെ ‍ നിലപാട് എന്നും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജകമണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു.”, ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പിടി തോമസ് എംഎൽഎയുടെ വേർപ്പാടിൽ എംഎം മണി എം എൽ എ അനുശോചിച്ചു

‘യൂത്ത് കോൺഗ്രസിലൂടെ കടന്നുവന്ന പിടി, എംപി എന്ന നിലയിലും എംഎൽഎ എന്ന നിലയിലും അഭിമാനകരമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്.

അകാലത്തിലുണ്ടായ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എം എം മണി എംഎൽഎ.

പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി

‘ഉറച്ച മതേതര ജീവിതം ഉയര്‍ത്തിപ്പിടിച്ച അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു പി ടി തോമസ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനായി എന്നും അത്യാവേശപൂര്‍വം നിലകൊണ്ട പി ടി തോമസ് ഇടതുപക്ഷക്കാര്‍ക്ക് ശക്തനായ എതിരാളിയായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പൂര്‍ണസമര്‍പ്പണം അനന്യമായിരുന്നു.

വ്യക്തി ജീവിതത്തില്‍ മതനിരപേക്ഷത പുലര്‍ത്തുന്നതില്‍ കാണിച്ച അതേ ഉറപ്പ് മറ്റു പല നിലപാടുകളിലും അദ്ദേഹം പുലര്‍ത്തി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള കാര്യങ്ങളില്‍ സ്വന്തം നിലപാട് ശരിയായാലും തെറ്റായാലും, പ്രബലശക്തികളോടേറ്റുമുട്ടി അദ്ദേഹം സ്വന്തം സമീപനത്തില്‍ ഉറച്ചു നിന്നു. ഇത്രയേറെ കോണ്‍ഗ്രസ് വികാരം ഉള്ള കോണ്‍ഗ്രസുകാര്‍ കുറവാണ്.

വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലം മുതല്‍ പരിചിതനായ പി ടി തോമസിന്റെ അകാലമരണത്തില്‍ എന്റെ ആത്മാര്‍ത്ഥമായ അനുശോചനം.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News