ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒമൈ​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു

ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒ​മൈ​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബി​ർ​ഷെ​വ​യി​ലെ സൊ​റൊ​ക ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് 60 കാ​ര​ൻ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നേ​ര​ത്തേ, ബ്രി​ട്ട​നി​ലും അ​മേ​രി​ക്ക​യി​ലും ഒമൈ​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ കൊ​വി​ഡി​ന്‍റെ ഒ​മൈ​ക്രോ​ൺ വ​ക​ഭേ​ദ​ത്തെ നേ​രി​ടാ​ൻ വാ​ക്സി​ന്‍റെ നാ​ലാം ഡോ​സ് വി​ത​ര​ണം ചെ​യ്യാ​ൻ ഇ​സ്ര​യേ​ൽ ഒ​രു​ങ്ങു​ക​യാ​ണ്.

രാ​ജ്യ​ത്ത് 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ലാ​മ​ത്തെ ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ശു​പാ​ർ​ശ ചെ​യ്തി​രി​ക്കു​ക​യാ​ണ് ഇ​സ്ര​യേ​ലി​ലെ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ. ഇ​സ്ര​യേ​ലി​ൽ ഇ​തു​വ​രെ 340 ഒ​മൈ​ക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News