ലോകത്ത് ഒമൈക്രോൺ വകഭേദം അതിവേഗം പടരുന്നതിനാൽ ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റയേക്കാൾ അതിവേഗം ഒമൈക്രോൺ പടരുന്നതായി പഠനങ്ങളിൽ തെളിഞ്ഞതായി ഡബ്ല്യുഎച്ച്‌ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറഞ്ഞു.
വിഷമകരമായ ഘട്ടത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഒത്തുചേരൽ ആശ്വാസം നൽകും. എന്നാൽ, പൊതുസമൂഹത്തിന്റെയാകെ സംരക്ഷണത്തിനായി ജനങ്ങളും നേതാക്കളും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ആറുമാസത്തിനുള്ളിൽ എല്ലാ രാജ്യത്തെയും 70 ശതമാനം പേർക്ക് വാക്‌സിൻ ലഭ്യമാക്കാനായാൽ 2022ൽത്തന്നെ മഹാമാരി അവസാനിക്കും.
ക്രിസ്‌മസ് കാലത്ത് അമേരിക്കയിൽ ഒമൈക്രോൺ വ്യാപനം കൂടുതൽ രൂക്ഷമാകുമെന്ന് ആശങ്കയുണ്ട്. ഒമൈക്രോൺ നിയന്ത്രണ നടപടികളുടെ ഭാഗമായി 50 കോടി പരിശോധനാ കിറ്റുകൾ രാജ്യത്ത് സൗജന്യമായി ലഭ്യമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൈന്യത്തിന്റെ സേവനവും ലഭ്യമാക്കും.
അതിനിടെ അമേരിക്കയിൽ ആദ്യമായി കോവിഡ് ഒമൈക്രോൺ വകഭേദം ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. ടെക്സസിൽ നിന്നുള്ള അമ്പതുകാരനാണ് ഒമൈക്രോണിന് ഇരയായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.