ഉച്ചയ്ക്ക് കിടുക്കാച്ചി പുളിച്ചോറ് ക‍ഴിച്ചാലോ?

ഇന്ന് ഉച്ചയ്ക്ക് കിടുക്കാച്ചി പുളിച്ചോറ് ക‍ഴിച്ചാലോ? തയാറാക്കാന്‍ വളരെ എ‍ഴുപ്പമുള്ള ഒരു വിഭവമാണ് പുളിച്ചോറ്.

എരിവും മധുരവും പുളിയും എല്ലാം ചേര്‍ന്ന പുളിപ്പോറ് നിമിഷങ്ങള്‍കൊണ്ട് വീട്ടില്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

ആവശ്യമുള്ള ചേരുവകൾ:

  • പച്ചരി  ചോറ് വേവിച്ച തണുപ്പിച്ചത് – 2 കപ്പ്

  • എണ്ണ – ഒരു ടേബിൾ സ്പൂൺ

  • കടുക് – ഒരു ടീസ്പൂൺ

  • ഉഴുന്ന് – അര ടീസ്പൂൺ

  • ചുവന്നമുളക് – 1

  • കടലപ്പരിപ്പ് – ഒരു ടേബിൾ സ്പൂൺ

  • പുളിയോദര മസാല – നാല് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കടലപ്പരിപ്പ്, ചുവന്ന മുളക് , കറിവേപ്പില എന്നിവ പൊട്ടിക്കഴിയുമ്പോൾ നാല് ടേബിൾ സ്പൂൺ മസാല ചേർത്ത് നന്നായി ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്തിളക്കി കഴിഞ്ഞാൽ പുളി സാദം തയാർ. റൈത്ത, പൊട്ടറ്റോ ചിപ്സ്, അച്ചാർ എന്നിവയോടൊപ്പം കഴിക്കാം.

വീട്ടിൽ തന്നെ മസാല തയാറാക്കാം

ഒരു സ്പൂൺ എള്ള് എണ്ണയിൽ കടുക്, പൊട്ടു കടല , ഉഴുന്ന് പരിപ്പ് , കറിവേപ്പില ,ചുവന്ന മുളക് ,വെളുത്തുള്ളി ഇവ ചേർത്ത് വറുക്കുക. ഇതിലേക്കു പുളി നീര്, ഉപ്പ്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് ഇളക്കുക. പുളി നീര് കുറുകി വരുമ്പോൾ തീ അണയ്ക്കുക. തണുക്കാൻ വെയ്ക്കുക. ഇത് വേവിച്ച് വച്ചിരിക്കുന്ന ചോറിൽ ചേർത്ത് നന്നായി ഇളക്കി വിളമ്പുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News