പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നത്തിന് സമാപനം

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ൻറി​ൻറെ ഇ​രു സ​ഭ​ക​ളും അനിശ്ചിതകാലത്തേയ്ക്ക് പി​രി​ഞ്ഞു. ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ന​ട​പ​ടി.

രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ എം വെ​ങ്ക​യ്യ നാ​യി​ഡു​വും ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യും പ്ര​തി​പ​ക്ഷ​ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ലഖിംപൂർ കർഷക കൊലപാതക വിഷയവും എം പിമാരുടെ സസ്പെൻഷനും ആയിരുന്നു പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചത്. വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല.

നാളെയായിരുന്നു പാ​ർ​ല​മെ​ൻറി​ൻറെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന​ത്. 18 മ​ണി​ക്കൂ​റും 48 മി​നി​റ്റും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം മൂ​ലം പാ​ഴാ​യി പോ​യെ​ന്ന് ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള പ​റ​ഞ്ഞു. എ​ന്നാ​ൽ, ചില ബി​ല്ലു​ക​ളി​ൽ ച​ർ​ച്ച ന​ട​ക്കു​ക​യും പാ​സാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ഒമൈ​ക്രോ​ണി​ലും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ലും ച​ർ​ച്ച​യു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം രാ​ജ്യ​സ​ഭ​യി​ലു​മു​ണ്ടാ​യി​ല്ലെ​ന്ന് അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​നം കു​റ​ച്ച് കൂ​ടി മെ​ച്ച​പ്പെ​ടു​ത്താ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News