രാജ്യത്ത് ഒമൈക്രോൺ കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചേക്കുമെന്ന് സൂചന. നാളെ ഉന്നതതല യോഗം നടക്കാൻ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഒമൈക്രോൺ കേസുകൾ വ്യാപിക്കുകയാണ്. ഇതുവരെ 213 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ പകുതിയും ദില്ലി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കൊവിഡ് കേസുകളിൽ ഇന്ന് 18 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് 6,317 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here