നല്ല കിടിലന്‍ ചക്കവട ക‍ഴിച്ചിട്ടുണ്ടോ അളിയാ?

ചക്കകൊണ്ട് വടയുണ്ടാക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍  ആരും ഞെട്ടണ്ട. ചക്ക കൊണ്ട് കിടിലന്‍ വടയുണ്ടാക്കാം. എങ്ങനെയെന്നല്ലേ….നോക്കാം

ചേരുവകള്‍

1. വേവിച്ച ചക്കക്കുരു മിക്‌സിയില്‍ പൊടിച്ചത്- 500 ഗ്രാം
2. കടലമാവ്- 250 ഗ്രാം
3. വെളിച്ചെണ്ണ- 150 മില്ലി
4. മുളകുപൊടി- 10 ഗ്രാം
5. കായം- നാലു ഗ്രാം
6. വലിയഉള്ളി അരിഞ്ഞത്- രണ്ടെണ്ണം
7. വെളുത്തുള്ളി- 25 ഗ്രാം
8. കറിവേപ്പില- ആവശ്യത്തിന്
9. ഉപ്പ്- ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

രണ്ടു കപ്പ് ചൂടുവെള്ളംചേര്‍ത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക. മാവിന്റെ രൂപത്തിലായാല്‍ വടയുടെ ആകൃതിയില്‍ കൈകൊണ്ടു പരത്തി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News