ഉറച്ച മതേതര ജീവിതം ഉയർത്തിപ്പിടിച്ച അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പി ടി തോമസ് ; എം എ ബേബി

പി ടി തോമസ് എം എല്‍ എയുടെ നിര്യാണത്തില്‍ സി പി ഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി അനുശോചിച്ചു.ഉറച്ച മതേതര ജീവിതം ഉയർത്തിപ്പിടിച്ച അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പി ടി തോമസെന്ന് എം എ ബേബി പറഞ്ഞു.

എം എ ബേബിയുടെ വാക്കുകൾ…

പി ടി തോമസിന്റെ അകാലനിര്യാണത്തിൽ എൻറെ ദുഃഖം രേഖപ്പെടുത്തുന്നു. ഉറച്ച മതേതര ജീവിതം ഉയർത്തിപ്പിടിച്ച അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പി ടി തോമസ്. കോൺഗ്രസ് രാഷ്ട്രീയത്തിനായി എന്നും അത്യാവേശപൂർവം നിലകൊണ്ട പി ടി തോമസ് ഇടതുപക്ഷക്കാർക്ക് ശക്തനായ എതിരാളിയായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പൂർണസമർപ്പണം അനന്യമായിരുന്നു.

വ്യക്തി ജീവിതത്തിൽ മതനിരപേക്ഷത പുലർത്തുന്നതിൽ കാണിച്ച അതേ ഉറപ്പ് മറ്റു പല നിലപാടുകളിലും അദ്ദേഹം പുലർത്തി. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പോലുള്ള കാര്യങ്ങളിൽ സ്വന്തം നിലപാട് ശരിയായാലും തെറ്റായാലും, പ്രബലശക്തികളോടേറ്റുമുട്ടി അദ്ദേഹം സ്വന്തം സമീപനത്തിൽ ഉറച്ചു നിന്നു. ഇത്രയേറെ കോൺഗ്രസ് വികാരം ഉള്ള കോൺഗ്രസുകാർ കുറവാണ്.

വിദ്യാർത്ഥി നേതാവായിരുന്ന കാലം മുതൽ പരിചിതനായ പി ടി തോമസിൻറെ അകാലമരണത്തിൽ എൻറെ ആത്മാർത്ഥമായ അനുശോചനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News