മമ്മൂക്കയുടെ മാസ്സ് ഡയലോഗ് പറഞ്ഞ് മാസ്സായി കുഞ്ഞെല്‍ദോ; ടീസര്‍ പുറത്ത്

മാത്തുക്കുട്ടി രചന നിര്‍വഹിച്ച് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ആസിഫ് അലി നായകനായി എത്തുന്ന കാമ്പസ് ചിത്രം കുഞ്ഞെല്‍ദോയുടെ ടീസര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍.

ക്രിസ്മസ് റിലീസായാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ഡിസംബര്‍ 24ന് തീയേറ്ററുകളിലെത്തും. വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാനാണ് സംഗീതം. ആസിഫ് അലിയുടെ കലിപ്പന്‍ രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ സൂപ്പര്‍ഹിറ്റ് ഡയലോഗും പറഞ്ഞുകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം ഒരുത്തനെ ഇടിക്കാന്‍ പോകുന്നതാണ് രംഗം. മാത്തുക്കുട്ടിയാണ് കുഞ്ഞെല്‍ദോ സംവിധാനം ചെയ്യുന്നത്. ആലുവ യുസി കോളജില്‍ ചിത്രീകരിച്ച ചിത്രം പറയുന്നത് സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here