വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകി; കേന്ദ്രത്തിന്‍റെ മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകിയതായി കേന്ദ്ര സര്‍ക്കാര്‍. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാരാണ് സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാനിൽ ഉൾപ്പെടുത്തിയാണ് കോളേജ് അനുവദിച്ചത്. 12 കോടി രൂപ ചിലവിൽ കോളേജ് നിർമ്മിക്കുന്നതിനായി 10 ഏക്കർ ഭൂമി സംസ്ഥാന സർക്കാര്‍ കണ്ടെത്തിയിട്ടുണ്ട് എന്നും കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി.

പദ്ധതി സംബന്ധിച്ച് അനുബന്ധ രേഖകൾ സംസ്ഥാന സർക്കാര്‍ സമർപ്പിക്കുന്ന മുറയ്ക്ക് കേന്ദ്ര വിഹിതമായ 7.20 കോടി രൂപ വിതരണം ചെയ്യുമെന്നും നിർമാണ പ്രവർത്തനങ്ങൾ കാലോചിതമായി പൂർത്തീകരിക്കും എന്നും കേന്ദ്ര സർക്കാര്‍ സഭയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News