വില്‍പ്പനയില്‍ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കി ഹോണ്ടയുടെ അമേസ്

വില്‍പ്പനയില്‍ പുത്തന്‍ ഉയരങ്ങള്‍ കീഴടക്കി ഹോണ്ടയുടെ എന്‍ട്രി ലെവല്‍ കോംപാക്ട് സെഡാന്‍ മോഡലായ അമേസ്. രണ്ടു തരം മോഡലുളള വാഹനത്തിന്റെ പെട്രോള്‍ മോഡലുകള്‍ക്കു 6.32 ലക്ഷം മുതല്‍ 9.05 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്കു 8.66 ലക്ഷം മുതല്‍ 11.15 ലക്ഷം രൂപ വരെയാണ് വില.

2018 ല്‍ പുറത്തിറങ്ങിയ വാഹനം പിന്നീട് മുഖം മിനുക്കല്‍ നടത്തി മൂന്നു വര്‍ഷത്തിനുളളില്‍ രണ്ടു ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചത്. ഈ വാഹനം 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് എത്തുക.

ഡീസല്‍ എന്‍ജിന്‍ സിവിടി ട്രാനസ്മികന്‍ മോഡല്‍ 80 പി എസ് പവറും 160 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ , ജീസലിനു പുറമേ മാനുവല്‍ സിവിടി ട്രാന്‍സ്മിഷനുകള്‍ നല്‍കുന്നുണ്ട്.

അമേസിന്റെ വരവില്‍ 4.6 ലക്ഷം യൂണിറ്റാണ് ആദ്യ തലമുറ മോഡലിനും നിലവിലെ മോഡലിനും ലഭിച്ച പെട്രോള്‍ എന്‍ജിന്‍ 90 പിഎസ് പവറും, 110 എന്‍ എം ടോര്‍ക്കും, ഡീസല്‍ എന്‍ഡിന്‍ 100 പി എസ് പവറും 200 എന്‍ എം ടോര്‍ക്കുമാണ്. കണക്ടിവിറ്റി സംവിധാനം നല്‍കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മോടിപ്പിടിപ്പിക്കുന്ന ആക്സെന്റുമാണ് പുതുമ നല്‍ക്കുന്നത്.

ക്രോമിയം സ്ട്രിപ്പുകള്‍ നല്‍കി പുതുക്കി പണിത ഗ്രില്ല്, വീതി കുറഞ്ഞതും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ് ലാമ്പും ഡി വര്‍ എല്ലും, സിറ്റിയുമായി സാമ്യം പുലര്‍ത്തുന്ന ബമ്പര്‍, ക്ലാഡിങിന്റെ അകമ്ബടിയില്‍ നല്‍കിയിട്ടുളള എല്‍ഇഡി ഫോഗ്ളാമ്പ് എന്നിവയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുളളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News