വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വയ്ക്കുന്നത് എന്തിനെന്ന് അറിയുമോ? രഹസ്യം ഇങ്ങനെ

നാം പച്ചക്കറികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക.  വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന നിരോക്സീകാരികളും സിലിക്കയും ചര്‍മ്മത്തെ നവീകരിക്കുന്നതിനും കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നതിനും സഹായിക്കും.

ഇതിനായി, വട്ടത്തില്‍ അരിഞ്ഞെടുത്ത രണ്ട് വെള്ളരിക്ക കഷണം കണ്ണിനു മുകളില്‍ വച്ച്‌ 20 മിനിറ്റു നേരം വിശ്രമിക്കുക. വെള്ളരിക്ക പുരട്ടുന്നത് മുഖ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെള്ളരിക്കയുടെ ചെറു കഷണങ്ങള്‍ നിത്യേന എട്ടു പത്തു മിനിറ്റ് കണ്ണിനു പുറമെ വയ്ക്കുന്നത് കണ്ണിനു ചുറ്റുമുള്ള ഇരുണ്ട പാടുകള്‍ അകറ്റാന്‍ സഹായിക്കും.

വെള്ളരിക്കാ നീരില്‍ അല്പം തൈരോ നാരങ്ങാ നീരോ ചേര്‍ത്ത് 1015 മിനിട്ടു നേരം മുഖത്തു പുരട്ടി കഴുകിക്കളയുക.മുഖകാന്തി വര്‍ധിക്കും. …..വായ് നാറ്റത്തിന്റെ പ്രധാന കാരണമായ വയറിനകത്തെ അമിതമായ ചൂട് ശമിപ്പിക്കാനും വെള്ളരിക്ക ഗുണകരമാണ്.

വെള്ളരിക്കയുടെ അകവും പുറവും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇതില്‍ വിറ്റാമിന്‍ കെ, സി, എ, പൊട്ടാസിയം, കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു . വെള്ളരിക്കയില്‍ ലിഗന്‍സ് അടങ്ങിയിരിക്കുന്നു .

ഇത് ദഹനത്തിന് സഹായിക്കുകയും എന്‌ട്രോലിഗന്‍സ് ആയി മാറുകയും ചെയ്യുന്നു. വെള്ളരി ജ്യൂസ് സ്ത്രീകളില്‍ നെഞ്ച്, ഗര്‍ഭാശയം, സ്തനാര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. വെള്ളരി ജ്യൂസ് നഖം, ത്വക്ക്, മുടി എന്നിവ മെച്ചപ്പെടുത്താന്‍ നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News