ശൈത്യകാല സമ്മേളനം അവസാനിച്ചു; ഭരണഘടന വായിച്ചും ദേശീയ ഗാനം പാടിയും എംപിമാർ മടങ്ങി

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു.ശൈത്യകാല സമ്മേളനം നാളെ വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രധാനപ്പെട്ട ബില്ലുകൾ അവതരിപ്പിച്ച സാഹചര്യത്തിലും പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലും സഭാ സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.

സഭാ സമ്മേളനം അവസാനിച്ച പശ്ചാത്തലത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പ്രതിഷേധ ധർണയും അവസാനിപ്പിച്ചു. ഭരണഘടന വായിച്ചും ദേശീയ ഗാനം പാടിയുമാണ് എംപിമാർ മടങ്ങിയത്.

ആധാറും, വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ ഇന്നലെ രാജ്യസഭയും പാസാക്കിയിരുന്നു. നാടകീയ നീക്കങ്ങളിലൂടെയാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസാക്കുന്ന ബിൽ ലോക്സഭയിലും അവതരിപ്പിച്ചത്.

നാർകോടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാൻസസ് ഭേദഗതി ബിൽ ,സിബിഐ, ഇഡി മേധാവിമാരുടെ കാലാവധി അഞ്ചു വർഷമാക്കാനുള്ള ബിൽ, ജഡ്ജിമാരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച ഭേദഗതി ഉൾപ്പെടെയുളള ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിച്ചിരുന്നു.

കേന്ദ്രസർക്കാരിന് താല്പര്യമുള്ള പ്രധാനപ്പെട്ട ബില്ലുകൾ അവതരിപ്പിച്ച സാഹചര്യത്തിലും പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലുമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്. പ്രതിപക്ഷ എംപിമാർക്ക് ബില്ലുകളിൽ ചർച്ചക്ക് പോലും സമയം നൽകിയിരുന്നില്ല.ഇതിന് പുറമെ ലഖിംപൂർ കർഷക കൊലപാതകത്തിൽ അജയ് മിശ്രയുടെ രാജി, എംപിമാരുടെ ചട്ട വിരുദ്ധ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലും സഭയിൽ ശക്തമായ പ്രതിഷേധമായിരുന്നു നടന്നത്.സഭാ സമ്മേളനം അവസാനിച്ച പശ്ചാത്തലത്തിൽ സസ്പെന്റ് ചെയ്യപ്പെട്ട എംപിമാർ പ്രതിഷേധ ധർണ അവസാനിപ്പിച്ചു.

ഭരണഘടന വായിച്ചും ദേശീയ ഗാനം പാടിയുമാണ് എംപിമാർ മടങ്ങിയത്.കഴിഞ്ഞ സമ്മേളന കാലത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു 12 പ്രതിപക്ഷ എംപിമാരെ ചട്ട വിരുദ്ധമായി സസ്‌പെൻഡ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here