ദേശീയ ഗെയിംസിന്റെ സംസ്ഥാന പതിപ്പായി കേരള ഒളിമ്പിക് ഗെയിംസിനെ വളർത്താൻ കേരള ഒളിമ്പിക് അസോസിയേഷന് കഴിയണം; മന്ത്രി വി ശിവൻകുട്ടി

ദേശീയ ഗെയിംസിന്റെ സംസ്ഥാന പതിപ്പായി കേരള ഒളിമ്പിക് ഗെയിംസിനെ വളർത്താൻ കേരള ഒളിമ്പിക് അസോസിയേഷന് കഴിയണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് ഭാഗ്യചിഹ്ന പ്രകാശനകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

24 ഒളിമ്പിക് കായിക ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാന ഗെയിംസിന് മുന്നോടിയായി 14 ജില്ലയിലും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ മേൽനോട്ടത്തിൽ ജില്ലാ ഗെയിംസ് നടത്തും. ജില്ലാ ഗെയിംസിൽ നിന്ന് തിരഞ്ഞെടുക്കുന്ന കായിക താരങ്ങളും ടീമകളുമായിരിക്കും സംസ്ഥാന ഗെയിംസിൽ പങ്കെടുക്കുക

കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ 20 മാസമായി നിർജീവമായ കായിക മേഖലക്കു ഉത്തേജനം നൽകുവാൻ ജില്ലാ -സംസ്ഥാന ഗെയിംസിലൂടെ കഴിയുമെന്ന് കരുതുന്നു. കേരള ഒളിമ്പിക് ഗെയിംസ് എന്ന ആശയത്തിലൂടെ നമ്മുടെ കായിക താരങ്ങൾക്ക് ഒരു മത്സരവേദി കൂടി തുറന്നു കിട്ടുകയാണ്.

കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം കിട്ടുന്നത് കായിക താരങ്ങൾക്ക് ഏറെ ഗുണം ചെയ്യും എന്നതിൽ തർക്കമില്ല. കേരള ഒളിമ്പിക് ഗെയിംസിനോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഒളിമ്പിക് എക്സ്പൊ ഒരു നൂതന ആശയമാണെന്ന് മന്ത്രി പറഞ്ഞു. കായിക മത്സരത്തോടൊപ്പം കായിക ഉപകരണങ്ങളുടെ പ്രദർശനവും വ്യവസായ, വാണിജ്യ, പുഷ്പ-ഫല-സസ്യ പ്രദർശനവും, ഭക്ഷ്യ മേളയും തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ പൊതുജനങ്ങൾക്ക്‌ ഒരു പുത്തൻ അനുഭവമായിരിക്കും.

കേരള ഒളിമ്പിക് ഗെയിംസ് വിവിധ ജില്ലകളിൽ മാറി മാറി നടത്തുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു പുത്തൻ ഉണർവ് ഈ രംഗത്ത് കൊണ്ടു വരുവാൻ കഴിയുമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News