പതിനഞ്ച് പാട്ടുകളുമായി ‘ഹൃദയം’: റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ നുവരി 21 ന് റിലീസ് ചെയ്യും.ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകർ .ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്.

മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വിനീത് ശ്രീനിവാസന്‍ ന്റെ തിരക്കഥയിൽ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് പ്രണവിനൊപ്പമുള്ള നായികമാര്‍.

ഇതിനകം തന്നെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയ ദര്‍ശന എന്ന ഗാനം 12 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News