മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ പൊലീസ്‌ കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരെ പൊലീസ്‌ കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശി(45)നെതിരെയാണു കേസെടുത്തത്‌.

ജയപ്രകാശ്‌ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സിപിഐ എം പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ജയപ്രകാശ് ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News