ഗാർഹിക പീഡനം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോൺഗ്രസ് നേതാവും മുൻ എടച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കച്ചേരിയിലെ കണ്ടിയിൽ നിജേഷ് ഗാർഹിക പീഡന കേസിൽ അറസ്റ്റിൽ. എടച്ചേരി എസ് ഐ സമദാണ് ഭാര്യ നല്കിയ ഗാർഹീക പീഡന പരാതിയിന്മേൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എടച്ചേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എടച്ചേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി നിജേഷ് മത്സരിച്ചിരുന്നു. കെ പി സി സി പ്രസിഡൻ്റ്‌ കെ സുധാകരൻ്റെ അടുത്ത അനുയായിയാണിയാൾ. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News