ബിജെപി നേതാവിന്റെ കൊലപാതകം; 5 പേർ അറസ്റ്റിൽ

ആലപ്പുഴ ജില്ലയിൽ OBC യുവ മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും 5 SDPI പ്രവർത്തകരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നിയമിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

അർഷാദ് നവാസ് (22), അലി അഹമ്മദ് (18), ആസിഫ് സുധീർ അച്ചു (19), നിഷാദ് (36), സുധീർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ DCRB DySP, ആലപ്പുഴ DySP, Inspector SHO, Alappuzha South, Inspector SHO Punnapra PS, Inspector SHO Cyber PS എന്നിവരുടെ കീഴിലുള്ള അന്വേഷണസംഘങ്ങളാണ് പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here