പി ടി തോമസിന്റെ സംസ്‌കാരം ഇന്ന്‌ കൊച്ചിയില്‍

കെപിസിസി വര്‍ക്കിങ്‌ പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ സംസ്‌കാരം ഇന്ന്‌ കൊച്ചിയില്‍ നടക്കും. മൃതദേഹം പുലർച്ചെയോടെ ജന്‍മദേശമായ ഇടുക്കി ഉപ്പുതോടുള്ള കുടുംബ വീട്ടിലെത്തിച്ചു.

നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.    ഇടുക്കി ഡിസിസി ഒഫീസ്‌, തൊടുപുഴ രാജീവ്‌ ഭവന്‍ എന്നിവിടങ്ങളിലും പൊതുദര്‍ശനമുണ്ട്.

കൊച്ചിയിലേക്ക്‌ കൊണ്ടുപോകുന്ന മൃതദേഹം വിവിധയിടങ്ങളില്‍ പൊതുദര്‍ശനത്തിന്‌ വെയ്‌ക്കും. ഇന്നലെ വെല്ലൂരില്‍ അന്തരിച്ച പിടി തോമസിന്റെ സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ 5.30ന്‌ രവിപുരം ശ്‌മശാനത്തില്‍ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News