ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു. തൃശ്ശൂര്‍ – പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ് വാട്ട്‌സ് ആപ്പ് വഴി സന്ദേശങ്ങളയച്ച് ബസ് ഓടിച്ചത്.

ശരണമയപ്പ ബസിന്റെ ഡ്രൈവറാണ് അപകടകരമായ രീതിയില്‍ മൊബൈല്‍ ഉപയോഗിച്ച് ബസ് ഓടിച്ചത്. ബസിലുണ്ടായിരുന്ന വീട്ടമ്മയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് യുവജന ക്ഷേമ ബോര്‍ഡിന് പരാതി നല്‍കി.

യുവജന ക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ബസ് പിടിച്ചെടുക്കാനും ,ഡ്രൈവറുടെ ലൈസന്‍സ് റദ്ദുചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News