അയോധ്യ വിധിക്ക് പിന്നാലെ ബിജെപിയുടെ വ്യാപക അഴിമതി

അയോധ്യ വിധിക്ക് പിന്നാലെ ബിജെപിയുടെ വ്യാപക അഴിമതി. ഭൂമി ഏറ്റെടുത്തതില്‍ ബിജെപി നടത്തിയത് വ്യാപക തിരിമറി. പാര്‍ലമെന്റില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആരോപണങ്ങള്‍ രൂക്ഷമാവുകയാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഉപ്പ് നടക്കാനിരിക്കെ അയോധ്യ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ സകല പ്രചരണ പരിപാടികളും പുരോഗമിക്കുന്നത്.

കോര്‍പ്പറേഷന്‍ അധികൃതര്‍ ഉള്‍പ്പെടെ അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണത്തിനായി അനുവദിച്ച ഭൂമിയില്‍ ഏറിയപങ്കും കൈക്കലാക്കിയ തായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ആണ് പത്രറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ബിജെപിയെ സഭയില്‍ കടന്നാക്രമിച്ചത്.

അയോധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് പേരിലുള്ള ഭൂമിയില്‍ പലതും ബിജെപി നേതാക്കളുടെ പേരിലേക്ക് ഇതിനോടകം മാറ്റിക്കഴിഞ്ഞു. നഗരസഭ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളുടെ പേരിലേക്കാണ് ബിജെപി സ്വത്ത് മാറ്റിയെഴുതിയത്.

2019 മെയ്മാസമാണ് അയോധ്യ രാമ ക്ഷേത്രനിര്‍മ്മാണ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ബിജെപി നേതാക്കള്‍ സ്വന്തം പേരിലേക്ക് മാറ്റിയത്. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണത്തിന് ചെവി കൊടുക്കേണ്ടതില്ല എന്നാണ് ബിജെപിയുടെ നിലപാട്.

പത്ര വാര്‍ത്തകള്‍ അടിസ്ഥാനപ്പെടുത്തി ആരോപണങ്ങള്‍ക്കു പിന്നാലെ അന്വേഷണം നടത്താന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ രംഗത്തിറക്കി അടുത്തവര്‍ഷമാദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ സാധ്യമായ നീക്കങ്ങള്‍ എല്ലാം കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

ഹിന്ദു വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ബിജെപി കണ്ടെത്തിയ മാര്‍ഗ്ഗമായ അയോധ്യയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രചാരണം തുടരുകയാണ് അതിനിടയില്‍ പുറത്തുവന്ന ഇത്തരം വാര്‍ത്തകള്‍ ബിജെപിക്ക് അനുകൂലമായ ഹിന്ദു വോട്ടുകള്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കുമോ എന്ന ആശങ്കയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഭൂമിയുടെ തരം മാറ്റവും അയോധ്യ ക്ഷേത്രനിര്‍മ്മാണവും സംബന്ധിച്ച് ഇതിനോടകംതന്നെ പല കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News