
പുലി സാന്നിധ്യമുള്ളതായി കണ്ടെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചു. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പുലിക്കെണി സ്ഥാപിച്ചത്.
നാല് മാസത്തോളമായി പുലി ശല്യം രൂക്ഷമായ മണ്ണാര്‍ക്കാട് തത്തേങ്ങലത്താണ് വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചത്. പശു, ആട്, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ചിരുന്നു. നാട്ടുകാര്‍ നിരവധി തവണ രാത്രിയും പകലുമായി പുലിയെ നേരിട്ട് കണ്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെത്തി പടക്കം പൊട്ടിക്കുന്പോള്‍ സമീപത്തെ പൊന്തക്കാട്ടില്‍ നിന്ന് പുലി ഓടി പോയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ പുലിക്കെണി സ്ഥാപിച്ചത്.
നേരത്തെ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ജനവാസ മേഖലയില്‍ ഭീഷണിയായ പുലിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here