അയ്യന്‍കുന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കെതിരെ എല്‍.ഡി.എഫിന്റെ റിലെ സത്യാഗ്രഹ സമരം

കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എല്‍.ഡി.എഫിന്റെ റിലെ സത്യാഗ്രഹ സമരം തുടങ്ങി. അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആരംഭിച്ച റിലെ സത്യാഗ്രഹ സമരം സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

ഉരുപ്പും കുറ്റി ഏഴാംകടവിലെ ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പന്നി ഫാമിന് ലൈസന്‍സ് നല്‍കിയത് പുനപരിശോധിക്കുക, കുടിവെള്ള വിതരണത്തിലെ വെട്ടിപ്പ് അന്വേഷിക്കുക, പശുക്കളെ വിതരണം ചെയ്തതില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വോഷിക്കുക, തൊഴിലുറപ്പ് പദ്ധതിയുെട ഫണ്ട് തിരിമറി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്.

പഞ്ചായത്ത് ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പണം കൊള്ളയടിക്കുന്ന ഭരണ സമതിക്ക് കൂട്ടു നില്ക്കുന്ന സമീപനമാണ് അസി. സെക്രട്ടറിയില്‍ നിന്നും മറ്റ് ചില ജീവനക്കാരില്‍ നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കെ.ജെ ജോണി അധ്യക്ഷത വഹിച്ചു. സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീധരന്‍ തുടങ്ങിയ എല്‍ ഡി എഫ് നേതാക്കള്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here