പൂജപ്പുര സെന്‍ട്രൽ ജയിലിൽ ജയിൽ ക്ഷേമ ദിനാഘോഷം സംഘടിപ്പിച്ചു

പൂജപ്പുര സെന്‍ട്രൽ ജയിലിൽ ജയിൽ ക്ഷേമ ദിനാഘോഷം സംഘടിപ്പിച്ചു. ജയിൽ വകുപ്പ് സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി ശിവൻ കുട്ടി നിർവ്വഹിച്ചു.

തടവുകാരുടെ മനപരിവർത്തനം ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന വിവിധ പരിപാടികളിൽ പ്രധാനപെട്ടതാണ് വർഷം തോറും നടത്തി വരുന്ന ജയിൽ ദിനാഘോഷം.തടവുകാരുടെ വിവിധ പരിപാടികളോടെയായിരുന്നു ഇത്തവണയും ആഘോഷം സംഘടിപ്പിച്ചത്.

ഉദ്ഘാടനം ചെയ്ത മന്ത്രി വി ശിവൻകുട്ടി ഇതേ ജയിലിൽ  തടവുകാരനായി വന്ന തന്‍റെ അനുഭവവും പങ്കുവച്ചു. ജയിലിൽ എത്തിയപ്പോൾ തനിക്ക ലഭിച്ച നിവേദനത്തിൽ ഉടൻ പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പ് നൽകി.

മേയർ ആര്യാരോജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജയിൽ ഡിജിപി ഡോ.ഷെയ്ക് ദർവേഷ് സാഹിബ് ഐ പി എസ് മുഖ്യാതിഥിയായിരുന്നു.പരിപാടിയുടെ ഭാഗമായി കെ പി എ സിയുടെ മരത്തൻ 1892എന്ന നാടകവും അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News