സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം സ്വദേശിയായ അജേഷ് (36) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം

തുമ്പ VSSC യിലെ സുരക്ഷാ ജീവനക്കാരനായ എറണാകുളം സ്വദേശി അജേഷ് മാതാപിതാക്കളെ യാത്രയാക്കാൻ എത്തിയതായിരുന്നു.

ലഗേജുകൾ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്തിങ്ങുമ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News