രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവന്തപുരത്ത് എത്തും. കൊച്ചിയിൽ നിന്ന് രാവിലെ 11.05ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും,മുഖ്യമന്ത്രി പിണറായി വിജയനു ചേർന്ന് സ്വീകരിക്കും.
തുടർന്ന് പൂജപുരയിൽ പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ അനാവരണം ചെയ്യുന്ന അദ്ദേഹം പൊതുസമ്മേളനത്തിൽ സംസാരിക്കും. ശേഷം രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി വൈകിട്ട് അഞ്ചിന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി 24നു രാവിലെ ദില്ലിക്ക് മടങ്ങും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.