ടോൾ പ്ലാസയിലെ ജീവനക്കാരനെ മർദിച്ചതായി പരാതി

അഞ്ചാലുംമൂട് കുരീപ്പുഴ ടോൾ പ്ലാസയിലെ ജീവനക്കാരനായ യുവാവിനെ മർദിച്ചതായി പരാതി. കുരീപ്പുഴ സ്വദേശി അരുൺ (23)നാണ് മർദ്ദനമേറ്റത്. ബുധനാഴ്ച വൈകിട്ട് 3.30ന് കുരീപ്പുഴ ടോൾ പ്ലാസയിലാണ് സംഭവം.

കാവനാട് ഭാഗത്ത് നിന്ന് വന്ന കാർ ടോൾ നൽകുന്നതിനിടെ പിന്നിലെത്തിയ കാറിലെ യുവാക്കൾ ഫാസ്റ്റ് ടാഗ് കാണിച്ചു. എന്നാൽ മുന്നിലെ കാറിന് ഫാസ്റ്റ് ടാഗ് ഇല്ലാത്തതിനാൽ ടൊൾ നൽകുന്നതിന് സമയമെടുത്തു.

ഇതാണ് പിന്നിലെ കാറിലുണ്ടായിരുന്ന യുവാക്കൾ ടോൾ ജീവനക്കാരനെ മർദിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അരുൺ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News