കാർ യാത്രക്കാരായ പിതാവിനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം; സംഭവം പോത്തൻകോട്ട്

പോത്തൻകോട്ട് യാത്രക്കാരായ പിതാവിനും മകൾക്കുമെതിരെ ഗുണ്ടാ ആക്രമണം. വെഞ്ഞാറമൂട് സ്വദേശിയായ ഷാ മകൾ നൗറിൻ (17) എന്നിവർക്ക് നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ഇന്നലെ രാത്രി 8.30 ന് ഭാര്യയെ ജോലിക്ക് വിട്ടിട്ട് തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയ്ക്കാണ് ആക്രമണം നേരിട്ടത്.

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ പിതാവിന്റെയും മകളുടെയും വാഹനത്തിന് കുറുകെ പിടിച്ച് അസഭ്യം പറഞ്ഞതിന് ശേഷം പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയും പെൺകുട്ടിയുടെ ചെകിടത്ത് അടിച്ച് മുടിയിൽ കുത്തി പിടിക്കുകയും ചെയ്തതിന് ശേഷം പിതാവിനെയും മകളെയും മർദ്ദിക്കുകയായിരുന്നു.

നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദ്ദിച്ചത്. വെള്ള വാഗണർ കാറിലായിരുന്നു സംഘം എത്തിയത്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News