ഇനി ട്രെയിൻ യാത്രക്കും ചെലവേറും; സാധാരണക്കാർക്ക് ഇരുട്ടടിയാകും

നഷ്ടം മറികടക്കാനും പ്രവർത്തനച്ചെലവ്‌ തിരിച്ചുപിടിക്കാനും റെയിൽവേ യാത്രാ, ചരക്ക്‌ നിരക്കുകൾ ഉയർത്തണമെന്ന് കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റ്‌ ജനറൽ ശുപാർശ. രാജ്യസഭയിൽ നൽകിയ സിഎജി റിപ്പോർട്ടിലാണ് ശുപാർശ. പ്രതിസന്ധിയിൽനിന്ന്‌ കരകയറാന്‍ ഘട്ടംഘട്ടമായി നിരക്ക് ഉയർത്തണമെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന വിലവർധനവിലും, അവശ്യ വസ്തുക്കളുടെ വിലവർധനവിലും നട്ടം തിരിയുന്ന സാധാരണക്കാർക്ക് ട്രെയിൻ ചിലവ് വർധിക്കുന്നത് ഇരുട്ടടിയാകും.

2019–2020ൽ റെയിൽവേയുടെ ഓപ്പറേറ്റിങ് റേഷ്യോ 98.36 ശതമാനമാണെന്ന വസ്‌തുത യഥാർഥ സാമ്പത്തികനില പ്രതിഫലിപ്പിക്കുന്നില്ലെന്നും സിഎജി വാദിക്കുന്നു. പെൻഷൻ ചെലവിന്റെ യഥാർഥ കണക്ക് കൂടി ഉൾപ്പെടുത്തിയാൽ ഓപ്പറേറ്റിങ് റേഷ്യൂ 114 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. ഓരോ 100 രൂപ സമ്പാദിക്കാൻ എത്ര രൂപ ചെലവിടേണ്ടി വരുന്നുവെന്നതിന്റെ കണക്കാണ്‌ ഒആർ. ഇത്‌ ഉയരുംതോറും അധികലാഭം ഉണ്ടാകാനുള്ള സാധ്യത കുറയും.

റെയിൽവേയുടെ ആകെ മിച്ചമൂല്യത്തിലും കുറവുണ്ടായി. 2018–-2019ൽ ആകെ മിച്ചമൂല്യം 3,774 കോടിയായിരുന്നെങ്കിൽ 2019–-2020ൽ അത്‌ 1,589 കോടിയായി. കഴിഞ്ഞവർഷം യാത്രാസർവീസ്‌ വഴിയുള്ള മൂലധനസമാഹരണം കുറഞ്ഞെങ്കിലും ചരക്കുഗതാഗതം വഴിയുള്ള വരുമാനത്തിലൂടെ പിടിച്ചുനിൽക്കാൻ സാധിച്ചു. എന്നാൽ ഇനി നഷ്ടം മറികടക്കാൻ യാത്ര ചെലവ് അടക്കം കൂട്ടണമെനുള്ളതാണ് ശുപാർശ. വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതാകും ട്രെയിൻ ചെലവ് വർധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News