രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള ആദ്യ 3 ജില്ലകൾ കേരളത്തിൽ; കോട്ടയത്ത് പട്ടിണിയില്ല; അഭിമാനം

രാജ്യത്ത് പട്ടിണി ഏറ്റവും കുറവുള്ള ജില്ലകളിൽ ആദ്യ മൂന്ന് സ്ഥാനവും കേരളത്തിന്. നീതി ആയോഗ് ആണ് പഠനം നടത്തിയത്. പട്ടികയിൽ ഏറ്റവും പിന്നിൽ ബീഹാറും ഉത്തർപ്രദേശും. രാജ്യത്ത് 0% പട്ടിണി ഉള്ള ഏക ജില്ല കോട്ടയമാണ്. രാജ്യത്ത് തന്നെ ഏറ്റവും കുറവ് പട്ടിണി ഉള്ള സംസ്ഥാനം എന്ന അഭിമാനാർഹമായ നേട്ടം കേരളത്തിന് ആണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ 1%ന് താഴെ മാത്രമാണ് പട്ടിണി.

ഇതിൽ കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകൾ രാജ്യത്തെ ഏറ്റവും പട്ടിണി കുറഞ്ഞ ജില്ലകളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉണ്ട്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ശരാശരി പട്ടിണി നിരക്ക് 4.89% ഉള്ളപ്പോൾ കേരളത്തിൽ ഇത് 0.71% മാത്രമാണ്. പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആണ് മുന്നിൽ. രാജ്യത്ത് ഏറ്റവും കുറവ് പട്ടിണി ഉള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് തൊട്ട് പിന്നിൽ ഗോവയാണ്.

പക്ഷേ പോയിൻ്റ് നിലയിൽ വലിയ വ്യത്യാസം ഉണ്ട്. രാജ്യത്ത് ബീഹാറിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ പട്ടിണി അനുഭവിക്കുന്നത്. ആകെ ജനസംഖ്യയുടെ പകുതിയിലെറെ ആളുകൾ ദാരിദ്ര്യത്തിലാണ്. ദാരിദ്ര്യം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം യുപിക്കാണ്. ഉത്തർ പ്രദേശിലെ 38%ഓളം ജനങ്ങൾ പട്ടിണിയിൽ ആണ്. കുട്ടികളുടെ പോഷകാഹാരം, മരണ നിരക്ക്, കുടിവെള്ള ലഭ്യത, ശൗച്യാലയങ്ങളുടെ ലഭ്യത, വൈദുതി കണക്ഷൻ തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ് നീതി ആയോഗ് പഠനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here