അയോധ്യയിലെ ഭൂമി ഇടപാടിൽ മുഖം രക്ഷിക്കാൻ ശ്രമം ആരംഭിച്ച് ബിജെപി

അയോധ്യയിലെ ഭൂമി ഇടപാടിൽ മുഖം രക്ഷിക്കാൻ ശ്രമം ആരംഭിച്ച് ബിജെപി. ഭൂമി ഇടപാടിൽ യോഗി സർക്കാര് അന്വേഷണത്തിന് ഉത്തരവിട്ടു. രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നിരവധി ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും ആണ് ഭൂമി വാങ്ങി കൂട്ടിയത്.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് 2019 സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് ഉത്തർപ്രദേശിൽ ഭൂമാഫിയകൾ സജീവമായത്. നിരവധി ബിജെപി നേതാക്കളാണ് ക്ഷേത്ര നിർമ്മാണം ആരംഭിക്കും മുൻപ് പ്രദേശത്ത് ഭൂമി വ്യാപകമായി വാങ്ങി കൂട്ടിയത്.

അതും ന്യൂനപക്ഷ വിഭാഗങ്ങളുടെത് ഉൾപ്പടെയുള്ള ഭൂമി വളരെ തുച്ഛമായ വില നൽകി. ക്ഷേത്രം നിർമിക്കുന്ന സ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്റർ പരിധിയിൽ ആണ് വ്യാപകമായി ഭൂമിയുടെ ക്രയവിക്രയം നടന്നത്.

ഇതിൽ പതിനഞ്ചോളം ഇടപാടുകൾ നടത്തിയത് ബിജെപി ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ആണെന്ന് ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഭൂമിയാണ് പിന്നീട് ഉയർന്ന വിലയ്ക്ക് ക്ഷേത്ര നിർമാണ ട്രസ്റ്റിന് മറിച്ച് നൽകിയത് എന്ന് ആരോപണം ഉയർന്നിരുന്നു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് വിശ്വാസികളെ പിണക്കാതിരിക്കാൻ യോഗി ആദിത്യ നാഥ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. ഭൂമി ഇടപാടുകളെ കുറിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതിൻ്റെ ഭാഗമായി അന്വേഷണ സംഘത്തിന് റവന്യൂ വകുപ്പ് രൂപം നൽകി. അതെ സമയം ഉന്നത നേതാക്കൾ അറിഞ്ഞ് കൊണ്ടാണ് അയോധ്യയിൽ ഭൂമി തട്ടിപ്പ് നടന്നത് എന്ന് കോൺഗ്രസ് ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News