
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ കേസെടുക്കാൻ ലക്നൗ കോടതി അനുമതി നൽകി. മത വികാരം വൃണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ലക്നൗ സ്വദേശി കോടതിയെ സമീപിച്ചത്.
സൽമാൻ ഖുർഷിദിൻ്റെ അയോധ്യ എന്ന പുസ്തകത്തിലെ വിവാദപാരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കേസെടുക്കാൻ കോടതി ഉത്തരവ് ഇട്ടത്.
സനാതന ധർമ്മമായ ഹിന്ദു മതം ഇപ്പൊൾ ഐ എസ് ഐ എസിന് സമമായി എന്ന പുസ്തകത്തിലെ പരാമർശത്തിന് എതിരെ നേരത്തെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം ബിജെപി നേതാവ് അമിത് മാളവ്യ സൽമാൻ ഖുർഷിദ് പുസ്തകം പിൻ വലിക്കണം എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here