വർക്കല ശ്രീ നാരായണ എസ് എൻകോളേജിലെ വിദ്യാർത്ഥികൾ ക്രിസ്തുമസ് ആഘോഷിക്കുന്ന ഇടയിൽ കോളേജ് ക്യാമ്പസിന് പുറത്ത് റോഡിൽ കാറും മോട്ടോർ ബൈക്കുകളും അഭ്യാസ പ്രകടനം നടത്തുന്നതിനിടയിൽ അമിത വേഗതയിൽ ആയിരുന്ന കാർ നിയന്ത്രണം തെറ്റി പാർക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു.
അതേ കോളേജിൽ പഠിക്കുന്ന ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർഥിനിയെയും അപകടത്തിൽ പെടുകയായിരുന്നു തുടർന്ന്.വിദ്യാർഥിനിയെ ഉടൻ തന്നെ ശ്രീനാരായണ മിഷൻ ഹോസ്പിറ്റൽഎത്തിക്കുകയായിരുന്നു കാർ ഓടിച്ചു അപകടമുണ്ടാക്കിയ രണ്ടുപേരെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു നാട്ടുകാർ ആരോപിക്കുന്നത് ഇങ്ങനെയാണ്
രാവിലെ 9 മണിക്ക് അമിതവേഗതയിൽ വന്ന മാരുതി എസ് യു വി കാർ കോളേജിനു മുന്നിലെ അഭ്യാസ പ്രകടനം നടത്തുകയും തുടർന്ന് കാർ അമിതവേഗതയിൽ പോയി പാർക്കുചെയ്തിരുന്ന മോട്ടോർബൈക്ക് ലും എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവർക്ക് സാരമായ പരിക്ക് ഉണ്ട് ഓട്ടോറിക്ഷയിൽ യാത്രക്കാർ ഇല്ലാതിരുന്നതുകൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്. കോളേജ് കേന്ദ്രീകരിച്ചപോലീസിന്റെ വാഹനപരിശോധന കർശനമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.