കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

കേരളത്തിനെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ്. വിദ്യാഭ്യസം ആരോഗ്യം ഉൾപ്പടെയുള്ള മേഖലയിലെ കേരളത്തിന്‍റെ വളർച്ച മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. സാംസ്കാരിക ജാതി മത ഐക്യവും മാത്യകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പി എൻ പണിക്കരുടെ പ്രതിമ അനാവരണം ചെയ്ത് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,കേന്ദ്രമന്ത്രി വി മുരളീധരൻ  ഉൾപ്പടെയുള്ളവർ ഇരിക്കുന്ന വേദിയെ സാക്ഷി നിർത്തിയായിരുന്നു കേരളത്തിന്‍റെ നേട്ടങ്ങളെ രാഷ്ട്രപതി പ്രശംസിച്ചത്. സുസ്ഥിര വികസനത്തിനും വളർച്ചക്കും കേരള സർക്കാർ ഊന്നൽ നൽകി.

വിദ്യാഭ്യസം ആരോഗ്യം ഉൾപ്പടെയുള്ള മേഖലയിലെ കേരളത്തിന്‍റെ വളർച്ച മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കൊവിഡ് കാലത്ത് കേരളത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങൾ മികച്ചതായിരുന്നു,അത് ലോകത്തിന് തന്നെ ആശ്വാസമേകിയെന്നും കേരളത്തിന്‍റെ സാംസ്കാരിക, ജാതി, മത ഐക്യവും മാത്യകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അന്ധവിസ്വാസവും അനാചാരവും സമൂഹത്തിൽ തിരികെ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുണ്ട് അതിനെ ചെറുക്കാൻ വായനക്കേ ക‍ഴിയുവെന്ന് ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെത്തിയ രാഷ്ട്രപതിയുടെ അവസാന പരിപാടിയായിരുന്നു ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ വക്താവുകൂടിയായിരുന്ന പി എൻ പണിക്കരുടെ പ്രതിമ ആനാഛാദനം. നാളെ രാവിലെ അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും. മന്ത്രി വി ശിവൻ കുട്ടി,മേയർ ആര്യാ രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ പിജെ കുര്യൻ തുടങ്ങിയ പരിപാടിയിൽ സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here