എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം; പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് സേവാഭാരതിയുടെ ആംബുലന്‍സ്

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതക കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് സേവാഭാരതിയുടെ ആംബുലന്‍സ്. ആംബുലന്‍സ് ഡ്രൈവര്‍ അടക്കം നാലു പേര്‍ ചേര്‍ത്തലയില്‍ അറസ്റ്റിലായി. ചേര്‍ത്തല ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രി സ്റ്റാന്‍ഡിലെ സേവാഭാരതി ആംബുലന്‍സ് ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കാറിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.

ആംബുലന്‍സിന് പൊലീസ് കാവലും ഏര്‍പ്പെടുത്തി. പ്രതികള്‍ രക്ഷപ്പെട്ടത് ഈ ആംബുലന്‍സിലാണെന്ന് സംശയിക്കുന്നു. മൂന്നു പേരെ കൂടി കരുതല്‍ തടങ്കലില്‍ എടുത്തതായി ചേര്‍ത്തല പൊലീസ് പറഞ്ഞു. ഇവര്‍ പ്രതികളുമായി ബന്ധം പുലര്‍ത്തിയതായാണ് സംശയം. ഇവരുടെ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here