ചർമ്മ സൗന്ദര്യത്തിന് വിറ്റാമിൻ- ഇ ഉറപ്പാക്കും ഈ ഗുണങ്ങൾ

നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സൗന്ദര്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നിരവധി കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ട്. നല്ല ഉറക്കം നേടിയെടുക്കുക, ജങ്ക് ഫുഡുകൾ കഴിക്കുന്നത് ഉപേക്ഷിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ ശീലങ്ങൾ നിങ്ങളുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും നിർവചിക്കുകയും വളരെ വേഗത്തിൽ കുറ്റമറ്റതും തിളക്കമുള്ളതുമായ ചർമ്മ സ്ഥിതി കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്.

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഇ. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരകോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റൽ ഗുണങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. സൗന്ദര്യവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ അവിശ്വസനീയമായ ഗുണങ്ങൾ ഈ വിറ്റാമിനുകളിൽ നിന്ന് ഏതൊരാൾക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു.

ഫ്രീ റാഡിക്കലുകളാൽ പ്രേരിതമായ ഓക്സിഡേറ്റീവ് നാശനഷ്ടങ്ങൾ തടയുക എന്നതാണ് വിറ്റാമിൻ ഇ പോഷകങ്ങളുടെ പ്രധാന പ്രവർത്തനം. വീക്കം കുറയ്ക്കുന്നതിനും ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കുന്നതിനും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം പുനഃസ്ഥാപിക്കുന്നതിനും ദിവസത്തിൽ ഉടനീളം ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമായ ആന്റിഓക്‌സിഡന്റുകളെ ഇത് നൽകും. ഹൈപ്പർപിഗ്മെന്റേഷൻ നിയന്ത്രിക്കുന്നതിലും ഗുണം ചെയ്യുന്നതോടൊപ്പം ചർമ്മത്തെ പ്രകൃതിദത്തമായി പോഷിപ്പിക്കുന്ന ഏജന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു വിറ്റാമിൻ ഇ.

ചുളിവുകൾ, പാടുകൾ, ചർമ്മവീക്കം, മുഖക്കുരു, അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങൾ, സൂര്യാഘാതം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ തന്നെ വിറ്റാമിൻ ഇ മിക്കവാറും നമുക്ക് ലഭിക്കുന്ന ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിൽ മുഴുവൻ ഉപയോഗിക്കപ്പെടുന്നു. കൂടാതെ, വൈറ്റമിൻ ഇ തലയോട്ടിക്ക് കരുത്ത് പകരുകയും രോമകൂപങ്ങളെ താരനിൽ നിന്ന് തടയുകയും കേടായ മുടിയിഴകളെ പോലും തിളക്കമുള്ളതും നീണ്ടു വളരാൻ സഹായിക്കുകയും ചെയ്യുന്നു.

അതേസമയം, ആരോഗ്യമുള്ള ചർമ്മം നിങ്ങൾക്കും സ്വന്തം, ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ
വിറ്റാമിൻ ഇ ക്യാപ്‌സ്യൂളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, അത് മറ്റ് ചേരുവകൾക്കൊപ്പം സംയോജിപ്പിച്ച് ഫെയ്‌സ് മാസ്‌കുകളും ഫെയ്‌സ് ക്രീമുകളും തുടങ്ങിയവ നിർമ്മിക്കപ്പെടുന്നു.

വിറ്റാമിൻ ഇ-യുടെ സൗന്ദര്യവർദ്ധക ഗുണങ്ങൾ

വിറ്റാമിൻ ഇ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ കേടായ ഹെയർ ഫോളിക്കിളുകളെ നന്നാക്കുന്നു. തലയോട്ടിയിലെ പ്രകോപനത്തെ ഒരു പരിധിവരെ ഇത് പ്രതിരോധിക്കുന്നു. മുടിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അണുബാധകൾ ഇത് തടയും.

വിറ്റാമിൻ ഇ ചർമ്മത്തിന്റെ ഉപരിതലത്തിൽ ഒരു സംരക്ഷണ കവചം നിർമ്മിച്ചുകൊണ്ട് അമിത ഈർപ്പം തടയാനും തലയോട്ടിയിലെ എണ്ണ ഉത്പാദനം സന്തുലിതമാക്കാനും സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റുകളുടെ കലവറയായ വിറ്റാമിൻ ഇ, ആരോഗ്യമുള്ള ചർമ്മകോശങ്ങളുടെ നാശനഷ്ടങ്ങളിൽ നിന്നും, രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനു വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുന്നതിനും സഹായം ചെയ്യുന്നു. ദോഷകരമായ വിഷവസ്തുക്കളെ ശരീരത്തിൽ നിന്ന് പുറം തള്ളുന്നതിന് ഇത് സഹായം ചെയ്യും.

വിറ്റാമിൻ ഇ യുടെ സ്വാഭാവിക ചർമ്മ പുനരുജ്ജീവന ഗുണങ്ങൾ ചുണ്ടുകളുടെ ആരോഗ്യവും ആഴകും പുനഃസ്ഥാപിക്കുന്നു. ചുണ്ടുകളുടെ വരൾച്ച തടയാൻ വിറ്റാമിൻ ഇ ഓയിൽ പുരട്ടുന്നത് നല്ലതാണ്.

വൈറ്റമിൻ ഇ നഖങ്ങളിൽ പ്രയോഗിക്കുന്നത് നഖങ്ങൾക്കിടയിലെ ഈർപ്പ നില വർദ്ധിപ്പിക്കുകയും പുറംതൊലി ഉണങ്ങി പോകുന്നതിൽ നിന്നും സംരക്ഷിച്ച് നിർത്തുകയും ചെയ്യും. നഖങ്ങളെ സ്വാഭാവികമായി പരിപോഷിപ്പിക്കുന്നതിന് ഇത് ഫലം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News