കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ആക്രമണം

ദക്ഷിണ കർണാടകയിലെ ചിക്കബല്ലാപുർ ജില്ലയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ആക്രമണം. 160 വർഷം പഴക്കമുള്ള സെൻറ് ജോസഫ്സ് പള്ളിയുടെ കൂടാരവും സെൻറ് ആൻറണിയുടെ പ്രതിമയും തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം കോലാറിൽ ഹിന്ദുത്വ സംഘടനകൾ ക്രിസ്ത്യൻ മത പുസ്തകങ്ങൾ കത്തിച്ചിരുന്നു. ബംഗളൂരുവിൽനിന്ന് 65 കിലോമീറ്റർ അകലെ സൂസൈപാളയത്താണ് പള്ളി. വ്യാഴാഴ്ച പുലർച്ചെ 5.30നാണ് അക്രമണം നടന്നതെന്ന് പുരോഹിതൻ വികാരി ഫാ. ആൻറണി ഡാനിയേൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here