നെടുമങ്ങാട്ടെയും വെമ്പായത്തെയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 9.5 കോടി

നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വെമ്പായം പഞ്ചായത്തിലും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനും 9 കോടി രൂപയുടെ പദ്ധതിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഭരണാനുമതി നല്‍കി. നെടുമങ്ങാട് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനു വേണ്ടിയാണ് ഈ ശുദ്ധജല പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

നെടുമങ്ങാട്ടിലെ ഉയരം കൂടിയ പ്രദേശങ്ങളില്‍ വേനല്‍ തുടങ്ങുമ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാകും. പലയിടങ്ങളിലും ചുമട്ടു വെള്ളമാണ് കുടുംബങ്ങളുടെ ആശ്രയം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ കുടിവെള്ള പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News