ജെ സി ഡാനിയേല്‍ പുരസ്‌കാര വിതരണ ചടങ്ങ് മാറ്റി

വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം സര്‍വകലാശാല സെനറ്റ് ഹാളില്‍ നടത്താനിരുന്ന ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന്റെയും പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു.

പുരസ്‌കാരം നല്‍കേണ്ട മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയില്‍ പി ടി തോമസ് എംഎല്‍എയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel