കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമം; ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ അപലപനീയം; കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മതനിരപേക്ഷ കേരളം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ഫലപ്രദമാണ്. കൊലപാതകങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ്. കൊല നടത്തിയവർ പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും വർഗീയത പടർത്തുന്നവരെ തിരിച്ചറിയണമെന്നും കോടിയേരി വ്യക്തമാക്കി. ജനുവരി 4-ന് ലോക്കൽ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News