കേരളത്തെ കലാപ ഭൂമി ആക്കരുത്; ജനുവരി 4 ന് ബഹുജന കൂട്ടായ്മ

കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഓരോ സ്ഥലത്തും സമാന രീതിയിൽ സംഘർഷമുണ്ടാക്കുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കേരളത്തെ കലാപ ഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ട് ജനുവരി നാലിന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമീപ കാലത്തായി വർഗീയ പ്രചരണം അഴിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആർഎസ്എസ് ആണ് അതിന് പിന്നിലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ കൊലപാതക കേസിൽ പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും ഉടൻ എല്ലാ പ്രതികളും പിടിയിലാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്റെലിജൻസ് സംവിധാനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കൊല നടത്തിയവർ തന്നെയാണ് പൊലീസിനെ കുറ്റം പറയുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here