
തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വെല്ലൂർ ജില്ലയിലെ പശ്ചിമ മേഖലയിലാണ് ഭൂമികുലുക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തി. എവിടെയും ആളപായമില്ല. കഴിഞ്ഞ ദിവസവും കർണാടകയിലെ ചിക്ബല്ലാപൂർ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചിക്ബല്ലാപൂരിൽ റിക്ടര്‍ സ്കെയിൽ 2.9, 3.0 എന്ന നിലയിൽ നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.വെല്ലൂരിൽ അടുത്തിടെ ഇത് രണ്ടാം തവണയാണ് ഭൂചലനം റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 29ന് പുലർച്ചെയുണ്ടായ ഭൂമികുലുക്കത്തിൽ 3.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here