“ഹൃദയം” ഹൃദയങ്ങൾ കീഴടക്കാൻ ജനുവരിയിൽ എത്തുന്നു; റിലീസ് തീയതി ഇതാണ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഹൃദയം’ . വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ നായകനാകുന്നുവെന്നതാണ് ആകാംക്ഷയ്‍ക്ക് കാരണം.

‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ‘ഹൃദയം’ ചിത്രം തിയറ്ററുകളിലെത്തുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. 2022 ജനുവരി 21ന് സിനിമ തിയറ്ററുകളിലെത്തും.

”ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം, ഈ പോസ്റ്റർ ഇന്നു ഷെയർ ചെയ്യാൻ പറ്റുന്നതിൽ ഒരുപാടു സന്തോഷം. ഹൃദയം ജനുവരി 21-ന്!”- റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.

പ്രണവിനെയും കല്യാണി പ്രിയദർശനെയും കൂടാതെ ദര്‍ശന, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരും അഭിനയിക്കുന്നു. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എത്തുന്നത്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് ‘ഹൃദയം’ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News