” മ്യാവൂ ” നാളെ മുതൽ തീയറ്ററുകളിൽ എത്തും

സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” ഡിസംബർ 24-ന് എത്തുന്നു.

എല്‍ ജെ ഫിലിംസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ” മ്യാവൂ “.

സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന “മ്യാവു” പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിച്ചതാണ്.

ചിത്രത്തിന്റെ റിലീസ് തീയതി ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ലാൽജോസ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

പലപ്പോഴും മോഡേൺ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്ന മംമ്ത ഈ ചിത്രത്തിൽ ഇരുത്തംവന്ന ഒരു കഥാപാത്രത്തെയാണവതരിപ്പിക്കുന്നത്. അതും മൂന്നു മക്കളുടെ മാതാവായാണ് വേഷം.

ആലുവാ സ്വദേശികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.
ഈ കുടുംബവും ആലുവാക്കാരാണ്. ആലുവാ സ്ലാങ് ആണ് കഥാപാത്രങ്ങൾ ഉപയോഗിക്കുന്നതും.

അനസ് മുസ്സലിയാർ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ സലിം കുമാർ അവതരിപ്പിക്കുന്നു. ഹരിശ്രീ യൂസഫ് ചന്ദ്രേട്ടൻ എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. ഇവർ രണ്ടുപേരും ആലുവാക്കാരാണ്.

ആലുവാ യു.സി. കോളജിലെ സജീവ ഇടതു പ്രവർത്തകനായിരുന്നു ദസ്തക്കീർ. ഒരു സാഹചര്യത്തിൽ നാടുവിട്ട് ഗൾഫിൽ കട നടത്തുന്ന വാപ്പയുടെ അടുത്തേക്ക് ചേക്കേറേണ്ടി വന്നു, വാപ്പക്കൊപ്പം കുറേ നാൾ കൂടി പിന്നീടാണ് സ്വന്തമായി ഒരു മിനി സൂപ്പർമാർക്കറ്റ് തുടങ്ങി മാറിയത് – കുടുംബമായി മക്കളായി ഇവരുടെ കുടുംബ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായി. സാമ്പത്തികവും ആഭ്യന്തര വിഷയങ്ങളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള ദസ്തക്കീറിൻ്റേയും സുലുവിൻ്റേയും ശ്രമങ്ങളാണ് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നത്.

തൻ്റെ മുൻ ചിത്രങ്ങളിൽ നിന്നും ചില വ്യത്യാസങ്ങൾ ഈ ചിത്രത്തിലുണ്ടന്ന് ലാൽ ജോസ് പറഞ്ഞു. “ഈ ചിത്രത്തിൽ ഒരു കുടുംബത്തെ പ്രധാനമായും കേന്ദീകരിച്ചുകൊണ്ടാണ് കഥാപുരോഗതി. മറ്റു ചിത്രങ്ങളിലൊക്കെ പ്രധാന കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട മറ്റു ചില കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ടായിരുന്നു. ഇക്കുറി മറ്റുകഥാപാത്രങ്ങൾ അധികമില്ല. അതുകൊണ്ടു തന്നെ പരിമിതമായ അഭിനേതാക്കളെ ഈ ചിത്രത്തിലുള്ളൂ,” ലാൽ ജോസ് പറഞ്ഞു.

പ്രകാശ് വടകര, ജയാ മേനോൻ തുടങ്ങിയവരും ഗൾഫിൽ നിന്നുള്ള ഏതാനും പേരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here