കാസർകോട് ലോറി മറിഞ്ഞ് 4 മരണം

കാസർകോട് പാണത്തൂരിൽ ലോറി മറിഞ്ഞ് നാലുപേർ മരിച്ചു. കെ.ബാബു, രംഗപ്പു എന്ന സുന്ദരൻ, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്.

മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ആറുപേരാണ് ലോറിയിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here