പിടി തോമസിന് രാഷ്ട്രീയ കേരളം വിട നല്‍കി

പിടി തോമസ് എംഎൽഎയ്ക്ക് രാഷ്ട്രീയ കേരളം വിട നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്‌കാരം നടന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.

പിടി തോമസിന്റെ ആഗ്രഹപ്രകാരം മതാചാര ചടങ്ങുകളൊന്നും ഇല്ലാതെയായിരുന്നു രവിപുരം ശ്മശാനത്തിൽ സംസ്‌കാരം. പൊതുദർശന സമയത്തുടനീളം വയലാറിന്റെ ‘ ചന്ദ്രകളഭം ചാർത്തിയുറങ്ങും’ എന്ന ഗാനം ചെറിയ ശബ്ദത്തിൽ വച്ചിരുന്നു.

മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ച്ചില്ല.സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉപ്പുതോട്ടിൽ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ച് നൽകും.

തൊടുപുഴയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് എറണാകുളത്തെത്തിച്ചത്. എറണാകുളം ഡിസിസി ഓഫീസിലും ടൗൺഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദർശനമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News